ഓണം ലക്ഷ്യമിട്ട് വാറ്റ് ചാരായ കേന്ദ്രങ്ങൾ വർധിക്കുന്നു

ഓയൂർ : ഓണക്കാലം ലക്ഷ്യമിട്ട് വെളിയം, ഉമ്മന്നൂർ പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ വാറ്റ് ചാരായ കേന്ദ്രങ്ങൾ വർദ്ധിക്കുന്നു. വെളിയം പഞ്ചായത്തിലെ തുറവൂർ, ചെന്നാപ്പാറ, കളപ്പില , മാലയിൽ പ്രദേശങ്ങളിലാണ് വാറ്റ് ചാരായ തകൃതിയായി നടക്കുന്നത്.

എക്സെെസിനോ പാെലീസിനോ എത്തിച്ചെല്ലാൻ കഴിയാത്ത മേഖലയിലാണ് വാറ്റ് ചാരായം നിർമാണം നടക്കുന്നത്. കഴിഞ്ഞ ലാേക്ക്ഡൗൺ കാലത്ത് എക്സെെസ് ഉദ്യാേഗസ്ഥർ നിരവധി തവണ അനധികൃത വാറ്റ് പിടികൂടിയിരുന്നു.

പാെലീസാകട്ടെ മേഖലയിലെ വാഹനപരിശാേധനയിൽ വാറ്റ് കുപ്പികൾ കണ്ടെത്തിയിരുന്നു. മാത്രമല്ല ഇത്തരത്തിൽ വിൽപ്പനടത്തിയ സംഘത്തെ പിടികൂടിയതിന് പ്രതികൾ പൂയപ്പള്ളി എസ്.ഐയെ മർദ്ദിക്കുകയും ഉണ്ടായി. വെളിയം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന അരിഷ്ട കടകളിൽ എക്സെെസിന്‍റെ സ്ഥിരമായ പരിശാേധന ഉണ്ടായതാേടെയാണ് മേഖലയിലെ കാടുകൾ കേന്ദ്രീകരിച്ച് വാറ്റ് നടക്കുന്നത്​.

ഇവിടെ വാറ്റുന്ന വിവരം അധികൃതർ അറിഞ്ഞാലും എത്തിപ്പെടാൻ സമയം ഏറെയെടുക്കുമെന്നതാണ് യാഥാർത്ഥ്യം. വെളിയത്തിനാേട് ചേർന്ന് കിടക്കുന്ന ഉമ്മന്നൂർ പഞ്ചായത്തിലും ഇത്തരത്തിലാണ് അനധികൃത ചാരായ വിൽപ്പന നടക്കുന്നത്. ഉമ്മന്നൂരിന്‍റെ വിവിധ പ്രദേശങ്ങളിലായി ലാേക്ക് ഡൗൺ കാലത്ത് നിരവധി തവണയാണ് വാറ്റും ചാരായവും അധികൃതർ പിടികൂടിയത്. ഇവിടെയും ഇപ്പാേൾ ഓണ വാറ്റ് ആരംഭിച്ചിരിക്കുകയാണ്.

Tags:    
News Summary - liquor centers are on the rise for Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.