ഓയൂർ: സഹപാഠിയും നാട്ടുകാരിയുമായ യുവതിയുടെ വിവാഹാലോചനകൾ മുടക്കിയ യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം വാപ്പാല പുരമ്പിൽ സ്വദേശി അരുൺ (24) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ടു വിവാഹാലോചനകളാണ് മുടക്കിയത്. വീട്ടുകാർക്ക് സംശയം തോന്നി അന്വേഷിച്ചതിനെ തുടർന്നാണ് അരുണിെൻറ ഇടപെടൽ വ്യക്തമായത്.
തുടർന്ന്, രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒന്നിച്ച് പഠിച്ചിട്ടുണ്ടെങ്കിലും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് യുവതി പറഞ്ഞത്. യുവതിക്ക് വിവാഹാലോചനകൾ നടക്കുന്നതായറിഞ്ഞ് അരുൺ കാണാനെത്തുന്നവരുടെ വീട് തേടിയെത്തും. പെൺകുട്ടിയുമായി കുറെ നാളുകളായി പ്രണയത്തിലാണെന്നും യുവതിയുടെ ഫോട്ടോകൾ തെൻറ കൈവശമുണ്ടെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിവാഹാലോലോചന മുടക്കുകയായിരുന്നു.
കൂടാതെ, പല തവണ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളതായും പരാതിയിൽ പറയുന്നു. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.