ഓയൂർ: ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം ദേവികുളങ്ങര ജെനി കോട്ടേജിൽ ജോബി ജോർജിനെയാണ് (29) അറസ്റ്റ് ചെയ്തത്. കരിങ്ങന്നൂർ സ്വദേശിനിയായ യുവതിയെ ഒന്നരമാസം മുമ്പാണ് ജോബി വിവാഹം കഴിച്ചത്.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന ജോബി ഭാര്യയുമായി വഴക്കുണ്ടാക്കുകയും എയർഗൺ ചൂണ്ടി വധഭീഷണി മുഴക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഞായറാഴ്ച രാവിലെയും ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
ഇതുകണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. സി.ഐ ബിജുവിന്റെ നിർദേശപ്രകാരം എസ്.ഐ അഭിലാഷ്, എ.എസ്.ഐ ചന്ദ്രകുമാർ, സി.പി.ഒമാരായ മുരുകേഷ്, മധു എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.