ഓയൂർ: പൂയപ്പള്ളി മരുതമൺപള്ളിയിൽ വസ്തു തർക്കവുമായുണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായി. മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സേതുരാജിനെ (46) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 8.30ഓടെ മരുതമൺപള്ളി ജങ്ഷനിൽ വാൾ ഉപയോഗിച്ച് മരുതമൺപള്ളി അമ്പാടിയിൽ തിലജനെ (45) ബന്ധുകൂടിയായ സേതുരാജ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2019ൽ അതിർത്തി തർക്കത്തെത്തുടർന്ന് ജലജൻ എന്നയാളെ സേതുരാജൻ മരുതമൺപള്ളി ജങ്ഷനിൽവെച്ച് പട്ടാപ്പകൽ 26 തവണ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്നു.
2020 ഒക്ടോബർ 18ന് ജയിൽശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി. അടുത്ത ദിവസം വീടിന്റെ മുൻവാതിൽ വെട്ടിപ്പൊളിച്ച് തിലജനും സഹോദരൻ ജലജനും ചേർന്നുള്ള സംഘം സേതുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ഈ സംഭവത്തിൽ അസിം (26), ജയസൂര്യ (31), തിലജൻ (45), ജലജൻ (39), നിഥിൻ (32), വിപിൻ (32), നൗഫൽ (32) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിലജന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. പ്രതിയെ മരുതമൺപള്ളി ജങ്ഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.