ഓയൂർ: വോട്ടുയന്ത്രത്തിൽ മോക് ട്രയൽ നടത്തിയ വിവിപാറ്റ് സ്ലിപ്പുകൾ റൂട്ട് ഓഫിസർ റോഡിലേക്ക് വലിച്ചെറിഞ്ഞു. സ്ലിപ് തിരഞ്ഞ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാത്രി മുഴുവൻ വഴിയിൽ കുടുങ്ങി. സ്ലിപ് വലിച്ചെറിഞ്ഞ ഉദ്യോഗസ്ഥനെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. റൂട്ട് ഓഫിസറായ വെളിയം വില്ലേജ് ഓഫിസിലെ ജീവനക്കാരൻ എം. സുരേഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. പോളിങ് ഓഫിസർ ബിന്ദു പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ ദിവസം രാത്രിയിൽ വെളിയം കായിലയിലായിരുന്നു സംഭവം. ചടയമംഗലം നിയോജക മണ്ഡലത്തിലെ അമ്പലംകുന്ന് നെട്ടയം എൽ.പി സ്കൂളിലെ 10 എ ബൂത്തിലെ വോട്ടുയന്ത്രത്തിൽ മോക് ട്രയൽ നടത്തിയ വോട്ടിെൻറ 70 വിവിപാറ്റ് സ്ലിപ്പുകളാണ് ഉദ്യോഗസ്ഥൻ വാഹനത്തിൽനിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. പോളിങ് അവസാനിച്ചശേഷം സീൽ ചെയ്ത വോട്ടുയന്ത്രങ്ങളുമായി പോളിങ് ഓഫിസർ ബിന്ദുവിെൻറ നേതൃത്വത്തിൽ സ്കൂളിൽനിന്ന് ബസിൽ കൊട്ടാരക്കരക്ക് പോകവെയായിരുന്നു സംഭവം.
ബിന്ദുവിെൻറ കൈവശമിരുന്ന മോക് ട്രയൽ റോൾ സുരേഷ് കുമാർ വാങ്ങി ഇനി ഇതിെൻറ ആവശ്യമില്ലെന്ന് പറഞ്ഞ് റോഡരികിലേക്ക് വലിച്ചെറിയുകയായിരുന്നു. കായിലമുതൽ അമ്പലംകുന്ന് ഭാഗം വരെ മൂന്ന് കിലോമീറ്ററോളം തെരച്ചിൽ നടത്തിയെങ്കിലും മോക് ട്രയൽ റോൾ കണ്ടെത്താനായില്ല. വിവരം അറിയിച്ചതിനെതുടർന്ന് മണ്ഡലം റിട്ടേണിങ് ഓഫിസർ ഷാജി ബോൺസലെ, പൂയപ്പള്ളി സി.ഐ സന്തോഷ്, എസ്.ഐ ഗോപീചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രി ഒന്നുവരെ തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ബുധനാഴ്ച രാവിലെ പേത്താടെ കായിലയിൽ വീടിെൻറ ടെറസിൽനിന്ന് മോക് റോൾ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.