ഓയൂർ: സ്വത്ത് തർക്കത്തെതുടർന്ന് പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. നെല്ലിക്കുന്നം തുടന്തല മണ്ണൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ രാജുവിനെയാണ് (53) പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവ് ജോർജിെൻറ (83) പരാതിയിലാണ് കൊട്ടാരക്കര പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
കഴിഞ്ഞദിവസം രാവിലെ 11.30 ഓടെ മകൻ രാജൻ ജോർജിനെ ആക്രമിച്ചെന്നാണ് പരാതി. പാറക്കല്ല് കൊണ്ടുള്ള ആക്രമണത്തിൽ ജോർജിന് സാരമായ പരിക്കേറ്റു. ജോർജും ഭാര്യയും മകൻ രാജനും താമസിച്ചുവരുന്ന വീടും പുരയിടവും പേരിൽ എഴുതിക്കൊടുക്കണമെന്നാണ് ആവശ്യപ്പെട്ടത്.
തർക്കത്തെതുടർന്ന് പ്രതി പിതാവായ ജോർജിനെ ആക്രമിക്കുകയായിരുന്നു. പ്രതി മുമ്പും സമാനസ്വഭാവമുള്ള കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.