ഓയൂർ: ഇൗ വർഷമാദ്യമാണ് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി വൈശാഖ് ജമ്മുവിലേക്ക് പോയത്. ആശിച്ചുവെച്ച വീട്ടിലേക്ക് കഴിഞ്ഞ ആഗസ്റ്റിലെ ലീവിനും വന്നുേപായ വൈശാഖ് ഇനിയെത്തുന്നത് അവസാന യാത്രക്കായാണ്. ഓടനാവട്ടം കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാർ - ബീന ദമ്പതികളുടെ മകൻ വൈശാഖ് (24) ജമ്മു കശ്മീരിലെ പൂഞ്ചിൽ വെച്ച് തീവ്രവാദികളുടെ ആക്രമണത്തിൽ മരണപ്പെട്ടത്.
നാട്ടുകാരും സുഹൃത്തുക്കളും അറിഞ്ഞത് ഞെട്ടലോടെയാണ്. 2021 ജനുവരിയിലായിരുന്നു വീടിെൻറ ഗൃഹപ്രവേശനം നടന്നത്. സ്വന്തം അധ്വാനത്തിൽ വസ്തു വാങ്ങി വീട് വെച്ച് അമ്മയുടെയും സഹോദരിയായ ശിൽപയുടെയും കൂടെ അധികനാൾ താമസിക്കാൻ കഴിയാതെയാണ് വൈശാഖ് മടങ്ങിയത്. എന്നും പുഞ്ചിരിയോടെ നാട്ടുകാേരാടും സുഹൃത്തുക്കേളാടും സംസാരിച്ചിരുന്ന വൈശാഖിെൻറ മരണം കുടവട്ടൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.