ഓയൂർ: വെളിയം പഞ്ചായത്തിലെ പഴങ്ങാലം മുക്ക് ചെറുകരക്കോണം-കടയ്ക്കാട് ഗ്രാമീണ റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ ഇഴയുന്നു. നവീകരണത്തിനായി റോഡിലെ ടാറിങ്ങും മെറ്റലും ഇളക്കിയിട്ടിട്ട് മാസങ്ങളായി. പ്രധാനമന്ത്രി സഡക് യോജനയിൽ ഉൾപ്പെടുത്തിയാണ് രണ്ടര കിലോമീറ്ററുള്ള റോഡിന്റെ നവീകരണം നടക്കുന്നത്. ഇതിനായി 2.32 കോടി രൂപയാണ് അനുവദിച്ചത്. റോഡ് തകരാറിലായതു കാരണം സമീപത്തെ സ്കൂളിൽ പോകുന്ന വിദ്യാർഥികൾക്കും വീണു പരിക്കേൽക്കുന്നതായി നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് നവീകരണ പ്രവർത്തനം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
റോഡ് നവീകരണത്തിനായി മൂന്നുമാസം മുമ്പാണ് ടാറും മെറ്റലും ഇറക്കിയത്. എന്നാൽ, ഇനിയും പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതുമൂലം യാത്ര ദുസ്സഹമായി. മഴ തുടങ്ങിയാൽ റോഡ് പല സ്ഥലങ്ങളിലും ചളിക്കളമാകും. വാഹനങ്ങൾ ചളിയിൽ പുതയുന്നത് നിത്യസംഭവമാണ്. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.