ഓയൂർ: റോഡിലെ അഗാധ ഗർത്തങ്ങൾ അപകടക്കെണിയാകുന്നു. ഓടനാവട്ടം - നെടുമൺകാവ്- കൊല്ലം റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. കട്ടയിൽ സൊസൈറ്റിമുക്ക് തുടങ്ങി വിവിധ ഭാഗങ്ങളിൽ നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അമിതഭാരം കയറ്റി വരുന്ന ടിപ്പർ ലോറികൾ ഇതുവഴി കടന്നുപോകുന്നതാണ് റോഡ് തകരാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നു. നിരവധി ഇരുചക്ര വാഹനങ്ങൾ റോഡിൽ അപകടത്തിൽപ്പെടാറുണ്ട്.
മുട്ടറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് നൂറുകണക്കിന് വിദ്യാർഥികളും വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന നാട്ടുകാരും ടിപ്പർ ലോറികളും, ബസുകളും കടന്നുപോകുമ്പോൾ റോഡരുകിൽ മാറി നിൽക്കേണ്ടത് കാരണം കൃത്യസമയത്ത് എത്തിച്ചേരാനാകുന്നില്ല. ജനപ്രതിനിധികളോട് നിരവധി തവണ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡ് റീടാർ ചെയ്യുകയോ കുഴികൾ അടക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.