ഓയൂർ: ഓടനാവട്ടം പരുത്തിയറയിൽ വയൽനികത്തൽ തകൃതിയായി നടക്കുന്നതിനെതിരെ കൊട്ടാരക്കര തഹസിൽദാർ വെളിയം വില്ലേജ് ഓഫിസറിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്ന് ദിവസമായി വയൽ നികത്തൽ നടക്കുകയാണ്. പൂയപ്പള്ളി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
വൻ മണ്ണ് മാഫിയയാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ റവന്യു ഉദ്യോഗസ്ഥർ മണ്ണെടുപ്പിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഒരുവർഷം മുമ്പും ഇത്തരത്തിൽ വയൽ നികത്തി കെട്ടിടങ്ങൾ പണിതിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ല. വിവരമറിഞ്ഞ വെളിയം വില്ലേജ് ഓഫിസർ റിപ്പോർട്ട് പൂഴ്ത്തിവെക്കുകയാണെന്നാണ് ആരോപണം. എന്നാൽ ഉടൻ നടപടി ഉണ്ടാകുമെന്നാണ് തഹസിൽദാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.