ഓയൂർ: തുറവൂരിൽ തേനീച്ചക്കൂട് ഇളകി ആറു പേർക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് നാലിനാണ് സംഭവം. തുറവൂർ സ്വദേശികളായ സന്തോഷ്, രമേശൻ, സജിത്ത്, മുരളി സരസമ്മ, ശശികല എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇതിൽ സരസമ്മയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
ഓടനാവട്ടം തുറവൂർ അക്വിഡേറ്ററിലുണ്ടായിരുന്ന തേനീച്ചക്കക്കൂടിൽ പരുന്ത് ഇടിച്ചതോടെയാണ് തേനീച്ച ഇളകി വഴിയാത്രക്കാരെയും കടയിൽ ഇരുന്നവരെയും കുത്തിപ്പരിക്കേൽപിച്ചത്. ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തേനീച്ചക്കൂട് നശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.