ഓയൂർ: ഓടനാവട്ടം അമ്പലതുംകാല മങ്ങാരം കെ.ഐ.പി കനൽ റോഡിൽ രാത്രിയിൽ സാമൂഹികവിരുദ്ധരുടെ മദ്യപാനവും പടക്കം പൊട്ടിക്കലും മൂലം പത്താം ക്ലാസിലെ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുന്നു. രാത്രി ഇവിടെ സ്ഥിരമായി മദ്യപിക്കുകയും തമ്മിൽ തർക്കത്തിലാകുകയും പതിവാണ്.
ഇപ്പോൾ പടക്കം പൊട്ടിക്കലും തുടങ്ങിയതോടെ പ്രദേശവാസികൾക്ക് തലവേദന ഇരട്ടിയായി. സ്ത്രീകളും കുട്ടികളും നടന്നുപോകുന്ന കാനാൽ റോഡിൽ അടിയന്തരമായി പൂയപ്പള്ളി പൊലീസിന്‍റെ പട്രോളിങ് ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.