ഓയൂർ: ഒഴുക്കിൽപെട്ട് കാണാതായ നാടോടി ബാലെൻറ മൃതദേഹം കട്ടയിൽതോട്ടിലെ ചൂലാ കടവിനു സമീപത്തുനിന്ന് കണ്ടെത്തി. കർണാടക മൈസൂർ വിജയ്- ചിഞ്ചു ദമ്പതികളുടെ മൂന്നു മക്കളിലൊരാളായ രാഹുലിെൻറ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 7.45 ഓടെ കണ്ടെത്തിയത്.
രാവിലെ പുല്ലുപറിക്കാൻ വന്നയാളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പൂയപ്പള്ളി സി.ഐ രാജേഷിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം മൃതദേഹം പുറത്തെടുത്തു. അഞ്ചു ദിവസമായി നെല്ലിക്കുന്നത്താണ് നാടോടി സംഘം തമ്പടിച്ചിരുന്നത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് കുട്ടിയെ കാണാതായത്. സി.സി.ടി.വി ദൃശ്യം സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് ലഭിച്ചിരുന്നു. രാഹുൽ വെള്ളമുള്ളിടത്ത് പോയിട്ടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെയാണ് ഫയർ ഫോഴ്സ് മഴവെള്ളം കയറിക്കിടന്ന നെല്ലിക്കുന്നം തോട്ടിൽ തിരച്ചിൽ നടത്തിയത്. എന്നാൽ, കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.