ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂരില്‍ മാലിന്യം ഇടുന്നതിന് സ്ഥാപിച്ച ഇരുമ്പ് കൂട് കാട് കയറി നശിക്കുന്നു. കരിങ്ങന്നൂര്‍ ജങ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന കൂടാണ് നശിക്കുന്നത്. ശുചിത്വ മിഷനുമായി ബന്ധപ്പെട്ട് വെളിനല്ലൂര്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മാലിന്യം നിക്ഷേപിക്കുന്ന ഇരുമ്പ് കൂട് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇതിനുള്ളില്‍ മാലിന്യം നിക്ഷേപിക്കാതെ റോഡ് വക്കുകളില്‍ ഇവ തള്ളുന്ന പ്രവണത വർധിച്ചുവരുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഹരിത കര്‍മസേന ശേഖരിക്കുന്ന മാലിന്യം ഓയൂര്‍ ചന്തയിലെ പ്രത്യേക മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
എന്നാല്‍, അതത് വാര്‍ഡുകളില്‍ മാലിന്യം ശേഖരിക്കുന്നതിനായുള്ള ഇരുമ്പ് കൂടുകള്‍ ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ നശിക്കുകയാണ്. അടിയന്തരമായി അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നശിച്ച കൂടുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.