കോടികളുമായി മുങ്ങിയ ഫിനാൻസ് കമ്പനി ഉടമയും ഭാര്യയും ഉടൻ പാെലീസിൻ്റെ പിടിയിലാവുമെന്ന് സൂചന

ഓയൂർ: ഓയൂരിൽ നിന്നും കോടികളുമായി മുങ്ങിയ ധനമിടപാട് സ്ഥാപനഉടമ ഉടൻ പാെലീസിൻ്റെ പിടിയിലാവുമെന്ന് സൂചന. പാെലീസ് അന്വേഷണം ഊർജിതമാക്കി.പ്രതികൾകേരളത്തിൽ തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം. ഓയൂരിലും, മരുതമൺപള്ളിയിലും കാർത്തിക ഫിനാൻസ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന മരുതമൺപള്ളി കോഴിക്കോട് കാർത്തികയിൽ പൊന്നപ്പനും ഭാര്യ ശാന്തകുമാരിയും കഴിഞ്ഞ മാസം 31 ന് ഇടപാടുകാരുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങളും രണ്ടു കോടിയോളം രൂപയുടെ നിക്ഷേപവുമായാണ്​ മുങ്ങിയത്.

ഇദ്ദേഹത്തിന് മാസചിട്ടി നടത്തുന്നതിന് മുൻപ് എടുത്തിട്ടുള്ള ഒരു രജിസ്ട്രേഷൻ മാത്രമാണുള്ളത്. നിലവിൽ രജിസ്ട്രേ ഷൻ പുതുക്കിയിട്ടില്ലെന്ന് പാെലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിരവധി ആളുകളിൽ നിന്നും ഒന്നരക്കോടിയിലധികം രൂപ നിക്ഷേപമായും 200 പേരിൽ നിന്ന് 500 പവനിലധികം സ്വർണ്ണാഭരണങ്ങൾ പണയമായി സ്വീകരിച്ചിട്ടുണ്ട്. സ്വർണ്ണംപണയം വച്ചവരിൽ പലരും പണയ വസ്തു തിരികെ എടുക്കുന്നതിന് പണമടയ്ക്കുകയും അവരോടെല്ലാം 31 ന് സ്വർണ്ണം തിരികെ കൊടുക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.

നിക്ഷേപം പിൻവലിക്കുന്നതിനും സ്വർണ്ണപ്പണയം എടുക്കുന്നതിനുമായി ആളുകൾ എത്തിയപ്പോഴാണ് പൊന്നപ്പനും ഭാര്യയും മുങ്ങിയതായി ഇടപാടുകാർ അറിയുന്നത്.തുടർന്ന് പൂയപ്പള്ളി പാെലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പാെലീസ് കേസെടുക്കുകയും സി .ഐ.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ പണയമെടുത്ത സ്വർണ്ണാഭരണങ്ങളും, ഇവരുടെ പേരിലുള്ള വസ്തുക്കളും ഈടുവെച്ച് കെ.എസ്.എഫ് .ഇയിൽ നിന്നും 86 ലക്ഷം രൂപ കടമെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇവർ സ്വന്തം വാഹനങ്ങളും, മൊബൈൽ ഫോണുകളും ഉപയോഗിക്കാതിരുന്നത് ആദ്യഘട്ടത്തിൽ പാെലീസിൻ്റെ അന്വേഷണത്തെ സാരമായി ബാധിച്ചു. പിന്നീട് വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിൽ ഇരുവരും രണ്ട് ഡോസ്കോവിഡ് പ്രതിരോധവാക്സിൽ സ്വീകരിച്ചിട്ടില്ലെന്നും എയർപോർട്ടുകൾ വഴി വിദേശത്തേക്ക് പോയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് ഇരുവരും അന്യസംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിലായിരുന്നു പാെലീസ്. ഇതിനിടെ ഇവരുടെ കോണ്ടാക്ട് ലിസ്റ്റ് ശേഖരിച്ച പാെലീസ് ഇവർ ഫോണിലൂടെയോ അല്ലാതെയോ ബന്ധപ്പെടാൻ സാധ്യതയുള്ള ബന്ധുക്കളെയും, സുഹൃത്തുക്കളെയും നിരീക്ഷിച്ച് വരികയായിരുന്നു. അന്വേഷണത്തിൽ ഇരുവരും സംസ്ഥാനം വിട്ടു പോയിട്ടില്ലെന്നും വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് വരുന്നതായുമാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുള്ളതായാണ് സൂചന. 

Tags:    
News Summary - he owner and wife of a multi-crore finance company are expected to be arrested by the police soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.