ഓയൂർ: ഓയൂരിൽ നിന്ന് മുങ്ങിയ ഫിനാൻസ് ഉടമയും ഭാര്യയും അറസ്റ്റിൽ. ഓയൂർ മരുതമൺപള്ളി ജങ്ഷനുകളിൽ പ്രവർത്തിച്ചിരുന്ന കാർത്തിക ഫിനാൻസ് ഉടമ മരുതമൺപള്ളി കോഴിേക്കാട് കാർത്തികയിൽ പൊന്നപ്പൻ, ഭാര്യ ശാന്താകുമാരി എന്നിവരെയാണ് തിരുവനന്തപുരത്ത് നിന്ന് പൂയപ്പള്ളി സി.ഐ രാജേഷിെൻറ നേതൃത്വത്തിൽ പിടികൂടിയത്. ആഗസ്റ്റ് 31 നാണ് ഇവരെ കാണാതായത്.
തുടർന്ന് ഇവരുടെ ഫിനാൻസ് സ്ഥാപനം പ്രവർത്തിക്കാതായതോടെ നാട്ടുകാരും പരാതിയുമായി െപാലീസിനെ സമീപിച്ചു. 48 പേർ നിക്ഷേപിച്ച ഒരു കോടി 22 ലക്ഷം രൂപയുമായി ബന്ധപ്പെട്ട് 213 പരാതിക്കാരാണ് നിലവിലുള്ളത്. 452 പവൻ സ്വർണാഭരണം പണയം െവച്ചിട്ടുള്ളതായി െപാലീസ് കണ്ടെത്തി.
പരാതികൾ ശക്തമായതോടെ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു.
പ്രതികൾ അഭിഭാഷകനുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് ജാമ്യം നേടാൻ ശ്രമം നടത്തിയിരുന്നു. സംഭവം അറിഞ്ഞ െപാലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷേമ കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിക്കൂവെന്ന് െപാലീസ് പറഞ്ഞു. ഇതിനിടയിൽ ഉടമ പിടിയിലായെന്നറിഞ്ഞ് പൂയപ്പള്ളി മരുതമൺപള്ളിയിലെ ഫിനാൻസ് സ്ഥാപനത്തിൽ നിക്ഷേപകരും നാട്ടുകാരും തടിച്ചുകൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.