പൊലീസിൻെറ വാഹന പരിശോധനക്കിടെ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്

ഓയൂർ: മീയ്യണ്ണൂർ നാൽക്കവലയിൽ പൊലീസ് വാഹന പരിശോധനക്കിടെ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പള്ളിമൺ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച നാൽക്കവല മേലേ വിള ഒാഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം. പൂയപ്പള്ളി സി.എച്ച്.സി.യിൽ കൊറോണ വാക്സിൻ എടുക്കുന്നതിനായി പോകുന്നതിനിടയിലാണ് യുവാക്കൾ അപകടത്തിൽപെട്ടത്.

വാഹന പരിശോധന നടത്തവേ പൊലീസ് ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൻെറ ഇരു വശങ്ങളിലും തടഞ്ഞിട്ടിരുന്നു. ഈ ടിപ്പറുകള മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികരെ പൊലീസ് ജീപ്പിൽ തന്നെ മയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

നാൽക്കവല ജങ്ഷന് സമീപം അപകടകരമായ നിലയിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തിയുള്ള കണ്ണനല്ലൂർ പൊലിസിൻെറ പരിശോധനക്കെതിരെ വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സമീപത്തെ ഒാഡിറ്റോറിയത്തിൽ വിവാഹം നടക്കുന്ന സമയം പൊലീസ് വാഹന പരിശോധനക്കെത്തിയിരുന്നു.

ഇത് കാരണം മണിക്കൂറുകളോളം കൊല്ലം-കുളത്തൂപ്പുഴ റോഡിൽ ഗതാഗതം തടസപ്പെടുകയും ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്നു് വാഹന പരിശോധന അവസാനിപ്പിച്ച് പിന്മാറേണ്ടിയും വന്നിരുന്നു.


Tags:    
News Summary - The youth was seriously injured in a collision between a car and a bike during a police vehicle inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.