ഓയൂർ: മോഷണക്കേസിൽ അറസ്റ്റ് ചെയ്യുന്നതിനിടെ കടന്നുകളഞ്ഞ പ്രതിയെ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ വിളിച്ചിരുന്നതായി പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ.മോഷണക്കേസിലെ പ്രതിയായ ഓയൂർ മീയന പുല്ലേരിയിൽ വീട്ടിൽ മുഹമ്മദ് റാഫിയുടെ മകളുടെ ഭർത്താവ് അനന്തകൃഷ്ണെൻറ മൊബൈലിലാണ് പ്രതിയായ റാഫി വിളിച്ചിരുന്നത്.
വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ഇരുവരെയും സ്റ്റേഷനിൽ വിളിപ്പിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ശേഷം ഇവർ വീട്ടിലെത്തുകയും കേസിൽ പ്രതിയാകുമെന്ന് ഭയന്ന് പൊലീസിനെതിരെ കത്തെഴുതിവച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. സംഭവം അയവാസികൾ അറിഞ്ഞ് ഇവരെ താലൂക്കാശുപതിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഇവർ ആശുപത്രി വിട്ടു. പൂയപ്പള്ളി സോണി ഹൗസിൽ സൂസൻ ജെയിംസിെൻറ വീട് കുത്തിത്തുറന്ന് ഒരു പവൻ മാലയും എ.ടി.എം കാർഡും എടുത്ത കേസിൽ പൊലീസ് അറസ്റ്റുചെയ്യുന്നതിനിടെ വിലങ്ങുമായി വെട്ടിച്ചുകടന്ന റാഫി ഒളിവിലാണ്. പൊലീസ് റാഫിയുടെയും ബന്ധുക്കളുടെയും ഫോൺ കോളുകൾ അന്വേഷിച്ചുവരികയാണ്.
അതേസമയം, കേസിൽ മൂന്നാം പ്രതി പിടിയിലായി. വെളിനല്ലൂർ മീയന ചരുവിള പുത്തൻവീട്ടിൽ അനസാണ് (27) അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.