ഓയൂർ: ആൾതാമസമില്ലാതിരുന്ന വീട്ടിൽ കയറി മോഷണം നടത്തിയയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിനല്ലൂർ മീയന സുരാജ് ഭവനിൽ സുമേഷ് (32) ആണ് അറസ്റ്റിലായത്.
പൂയപ്പള്ളി സോണി ഹൗസിൽ സൂസി ജെയ്സിെൻറ വീട്ടിൽ രണ്ട് ദിവസം മുമ്പാണ് മോഷണം നടന്നത്. വീട്ടിൽനിന്ന് വസ്ത്രങ്ങളും ഒരു പവൻ മാലയും എ.ടി.എം കാർഡും നഷ്ടമായി.
വെളിനല്ലൂർ മീയന പുല്ലശ്ശേരിവീട്ടിൽ റാഫീക്കിെൻറ നേതൃത്വത്തിലാണ് മോഷണം നടന്നത്. സുമേഷ്, നെടുമങ്ങാട് സ്വദേശി സജീർ എന്നിവരെ രാത്രിയിൽ മോഷണത്തിനായി മീയന സ്വദേശി അനസ് ബൈക്കിൽ സൂസി ജെയ്സിെൻറ വീട്ടിലാക്കി തിരികെ പോയി.
ഇവർ വീടിെൻറ മുൻഭാഗം തകർത്ത് മോഷണം നടത്തിയ ശേഷം പ്രധാന പ്രതിയായ റാഫീക്കിനെ വിളിച്ചുവരുത്തി. റാഫീക്ക് സ്കൂട്ടറിൽ എത്തി സുമേഷ്, സജീർ എന്നിവരുമായി തിരികെ പോകുകയായിരുന്നു.
സുമേഷിെൻറ പക്കൽനിന്ന് മോഷണമുതലായ വസ്ത്രവും എ.ടി.എം കാർഡും പൊലീസ് പിടിച്ചെടുത്തു. ഇയാൾ പൂയപ്പള്ളി പെട്രോൾ പമ്പ്, അമ്പലംകുന്ന് എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളിൽ നിന്ന് 20,000 രൂപ പിൻവലിച്ചതായി കണ്ടെത്തി. ഒരു പവൻ മാല തിരികെ ലഭിച്ചില്ല.
മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം നടന്നുവരുകയാണ്. റൂറൽ എസ്.പിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി നസീറിെൻറ നേതൃത്വത്തിൽ സി.ഐ വിനോദ് ചന്ദ്രശേഖരൻ, എസ്.ഐ രാജൻ ബാബു, എ.എസ്.ഐമാരായ സജീഷ് കുമാർ, രാജേഷ്, ഉദയകുമാർ, സി.പി.ഒമാരായ ലിജുവർഗീസ്, ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.