ഓയൂർ: വെളിയം, പരുത്തിയറ ക്വാറിയിൽ നിന്നും പാറ കയറ്റി വന്ന ലോറി 25 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപെട്ടു. പരുത്തിയറ സ്വദേശികളായ ഡ്രൈവർ ടിൻ്റു, ക്ലീനർ ആകാശ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പരുത്തിയറ ക്വാറിയിൽ നിന്നും പാറകയറ്റി പുറത്ത് കനാൽ റോഡിൽ എത്തിയ ടിപ്പറിലെ പാറ ടാർപാളിൽ കൊണ്ട് മൂടുന്നതിനായി വശം കാെടുത്ത് നിർത്തുന്നതിനിടയിൽ ഇടത് വശത്തെ മണ്ണ് ഇടിഞ്ഞ് പരുത്തിയറ, നന്ദനത്തിൽ എസ്.ആർ.സാനുവിൻ്റെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു.
രണ്ട് കരണം മറിഞ്ഞ ലോറി താഴെയുള്ള തെങ്ങിൽ ഇടിച്ച് നിന്നതിനാൽ വലിയ ദുരന്തമൊഴിവായി. ഈ സമയം ലോറി വീണതിന് സമീപത്തായി സാനുവിൻ്റെ ഏഴ് വയസുള്ള കുട്ടി കളിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു. ഡ്രൈവർ ടിൻ്റു ലോറി ചരിഞ്ഞ ഉടൻ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ക്ലീനർ ആകാശ് ലോറിക്കുള്ളിൽ പെട്ടുപോയെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.