വയോധികക്ക് നേരെ അതിക്രമം നടത്തിയയാൾ പിടിയിൽ

ഓയൂർ: പൂയപ്പള്ളി ചെങ്കുളം പറങ്ങോട് പുരയിടത്തിൽ പോച്ച ചെത്തിക്കൊണ്ടിരുന്ന വയോധികയ്ക്ക് നേരെ അതിക്രമം കാട്ടിയയാളെ പൊലീസ് പിടികൂടി. ചെങ്കുളം കുരിശുംമൂട് പനംതോട് വിളയിൽ വീട്ടിൽ മാക്രി എന്ന സുരേഷി(35 )നെയാണ് പൂയപ്പള്ളി പാെലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം  ഉച്ചയ്ക്ക് 1 ഓടെയാണ് സംഭവം. 65 കാരിയുടെ പരാതിയെ തുടർന്നാണ് പാെലീസ് കേസ്സെടുത്തത്.

മദ്യപിച്ച ശേഷം വയോധികയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തതു. അറസ്റ്റ്  ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.