ഓയൂർ: ശുചിത്വ പദവി ലഭിച്ച പഞ്ചായത്തുകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നതായി പരാതി. വെളിനല്ലൂർ, വെളിയം, കരീപ്ര പഞ്ചായത്തുകളെ ശുചിത്വപദവിയായി പ്രഖ്യാപിച്ചെങ്കിലും പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്യാൻ സാധിക്കുന്നില്ല. നെടുമൺകാവ് ജനകീയവേദി മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കരീപ്ര പഞ്ചായത്ത് പ്രസിഡൻറിന് പരാതി നൽകി.
കരീപ്രയിലെ രണ്ട് വാർഡുകളൊഴിച്ച് ബാക്കിയൊരിടത്തും പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തിട്ടില്ല. ഇരുമ്പ് കൂടാരത്തിനുള്ളിലും പരിസരത്തുമായി മാലിന്യം കെട്ടിക്കിടക്കുന്നത് ഇതുവരെയും അധികൃതർക്ക് മാറ്റാൻ സാധിച്ചിട്ടില്ല. വെളിനല്ലൂർ പഞ്ചായത്തിൽ മാലിന്യം നീക്കം ചെയ്യാൻ സാധിക്കാത്തതിനാൽ ശുചിത്വമിഷെൻറ നേതൃത്വത്തിലുള്ള ഇരുമ്പ് കൂട് തന്നെ വേണ്ടെന്നുെവച്ചു. ഇതുവഴി പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
പഞ്ചായത്തിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഹരിതകർമസേനയാണ് വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുന്നത്. ഇവർക്ക് നിശ്ചിത തുക വീട്ടുകാർ നൽകണമെന്നുണ്ട്. എന്നാൽ, പഞ്ചായത്തുകളിലെ ഹരിതകർമസേന വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കുന്നില്ലെന്നാണ് ജനകീയവേദിയുടെ പരാതി. വെളിയത്ത് ദിനംപ്രതി മാലിന്യം വർധിച്ചുവരികയാണ്. ശുചിത്വപദവി ലഭിച്ച ഈ പഞ്ചായത്തുകൾ പഴയ അവസ്ഥയെക്കാൾ ദയനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.