ഓയൂർ: വെളിയം പെട്രോൾ പമ്പിൽനിന്ന് വാഹനങ്ങളിൽ നിറച്ച പെട്രോളിൽ പച്ചവെള്ളം. നിരവധി വാഹനങ്ങളുടെ എൻജിൻ തകരാറിലായതായി ആരോപണം. പൊലീസ് പമ്പ് അടപ്പിച്ചു. വെളിയം മാവിള ജങ്ഷനിൽ പ്രവർത്തിക്കുന്ന പമ്പിൽ നിന്നുമാണ് പെട്രോളിനു പകരം വെള്ളം അടിച്ചുകൊടുത്തത്. കഴിഞ്ഞ ദിവസം ഈ പമ്പിൽനിന്ന് പെട്രോൾ അടിച്ച നിരവധി വാഹനങ്ങൾ യാത്രക്കിടയിൽ നിന്നുപോയി. തുടർന്ന്, വാഹനങ്ങൾ വർക്ക്ഷോപ്പുകളിലെത്തിച്ചപ്പോഴാണ് ടാങ്കിൽ വെള്ളം കണ്ടെത്തിയത്. എന്നാൽ, എവിടെ നിന്നാണ് വണ്ടിയുടെ ടാങ്കിൽ വെള്ളം കയറിയതെന്ന് മനസ്സിലായിരുന്നില്ല. ൈവകീട്ട് പൊലീസ് ഉദ്യോഗസ്ഥൻ ഈ പമ്പിൽനിന്ന് ബൈക്കിൽ പെട്രോൾ അടിച്ച് ഒരു കിലോമീറ്റർ പിന്നിടുന്നതിനു മുേമ്പ വാഹനത്തിെൻറ പെട്രോൾ തീർന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെട്രോളിനു പകരം വെള്ളമാണ് പമ്പിൽനിന്ന് അടിച്ചതെന്ന് കണ്ടെത്തി. വിവരം പൂയപ്പള്ളി സ്റ്റേഷനിൽ അറിയിക്കുകയും പമ്പ് അടപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.