ഓയൂർ: പൂയപ്പള്ളി ജംങ്ഷനിൽ വീണ്ടും പൈപ്പ് പൊട്ടി ജലം പാഴാകുന്നതായി പരാതി. ഒരാഴ്ച മുമ്പാണ് ജംങ്ഷനിലെ പൊട്ടിയ പൊപ്പ് നന്നാക്കി ടാറിങ് നടത്തിയതായി അറിയുന്നത്. എന്നാൽ പൊട്ടിയ പൈപ്പ് നന്നാക്കിയില്ലെന്നും ടാറിങ് മാത്രമാണ് നടന്നതെന്നുമുള്ള ഗുരുതര ആരോപണമാണ് നാട്ടുകാരും കച്ചവടക്കാരും ആരോപിച്ച് രംഗത്ത് വരുകയായിരുന്നു.
പി.ഡബ്യു.ഡിയും വാട്ടർ അതോറിറ്റിയും തമ്മിൽ കൂടിയാലാേചന നടത്താതെയാണ് പൊട്ടിയ പൈപ്പ് നന്നാക്കാതെ ടാറിങ് നടത്തിയത്. മൂന്ന് മാസം മുമ്പ് പൈപ്പ് പൊട്ടി ജലം പാഴായിരുന്നു. തുടർന്നു കലക്ടർ ഇടപെട്ടതിന് ശേഷമാണ് അന്ന് പൈപ്പ് പൊട്ടൽ നന്നാക്കിയത്. രണ്ടാഴ്ച മുമ്പ് ഓയൂർ - കൊട്ടാരക്കര, കൊല്ലം - കുളത്തൂപ്പുഴ റോഡ് കടന്നു പോകുന്ന പൂയപ്പള്ളി ജംങ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിരുന്നു.
തുടർന്ന് വാർത്ത വന്നതിന്‍റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി പൊട്ടിയ പൈപ്പ് വഴിയുള്ള ജലം പുറത്തേക്ക് വരുന്നത് തടയുക മാത്രമാണ് ചെയ്തത്. ഈ സമയത്ത് പി.ഡബ്യു.ഡി അധികൃതർ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെടാതെ പൊട്ടിയ പൈപ്പിന്‍റെ മുകളിലൂടെ ടാറിങ് നടത്തുകയായിരുന്നു.
മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വാട്ടർ അതോറിറ്റി അധികൃതർ വീണ്ടും പൊട്ടിയ പൈപ്പ് ലൈനിലൂടെ ജലം ഒഴുക്കൽ നടപടി പുനരാരംഭിക്കുകയായിരുന്നു. ഇത് വീണ്ടും ജംങ്ഷനിലെ റോഡ് തകരുന്നതിനും പൈപ്പ് ലൈനിന്‍റെ വിള്ളൽ ഓരോ ദിവസവും വർധിച്ചു വരുന്നതിനും ഇടയായിട്ടുണ്ട്.
പൂയപ്പള്ളി ജംങ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.