യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍
ഓയൂർ: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് അറസ്റ്റിൽ. ഉമ്മന്നൂര്‍ തുടന്തല ചെറിയമംഗലത്ത് വീട്ടില്‍ സുരേന്ദ്രന്പിള്ളയെയാണ് (48) ഭാര്യ പ്രതിഭാ ബാലകൃഷ്ണെൻറ (36) മരണത്തെതുടർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഫെബ്രുവരി എട്ടിനാണ് പ്രതിഭയെ ആസിഡ് കുടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയതിൽ ശരീരത്തിൽ ഒമ്പത് മുറിവുകളുള്ളതായി കണ്ടെത്തിയിരുന്നു. ഭർത്താവ് സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്തതിൽ ഇയാൾ ഭാര്യയെ മർദിച്ചിരുന്നതായി തെളിഞ്ഞു. മർദിച്ചതിെൻറ മനോവിഷമത്തിൽ പ്രതിഭ ആസിഡ് കുടിച്ച് മരിക്കുകയായിരുെന്നന്ന് പൊലീസ് കണ്ടെത്തി.
കൊട്ടാരക്കര ഡിവൈ.എസ്.പി ആര്. സുരേഷ്കുമാറിെൻറ നേതൃത്വത്തിൽ എസ്.എച്ച്.ഒ ജോസഫ് ലിയോണ്‍, എസ്.ഐ ബാലചന്ദ്രന്, എസ്.ഐ ബിജു, എസ്.സി.പി.ഒ അനീഷ്, സി.പി.ഒ ആദര്‍ശ്, വനിത എസ്.സി.പി.ഒ ശ്രീലത എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.