ജി​ഷ്ണു

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം സ​ർ​വിസ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. വ​ലി​യ പ​ല്ലം​തു​രു​ത്ത് പോ​ട്ട​ശ്ശേ​രി വി​ട്ടി​ൽ ജി​ഷ്ണു (28) ആ​ണ്​ പി​ടി​യി​ലാ​യ​ത്.

2023 ഒ​ക്ടോ​ബ​ർ മു​ത​ൽ ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫി​സി​ലും ക​രി​മ്പാ​ടം ശാ​ഖ​യി​ലു​മാ​യി 15 ത​വ​ണ ഇ​യാ​ൾ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി 7,76,000 രൂ​പ ത​ട്ടി​യെ​ടു​ത്താ​യി ക​ണ്ടെ​ത്തി.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ബാ​ങ്കി​ന്‍റെ പാ​ലി​യം ന​ട​യി​ലു​ള്ള ഹെ​ഡ് ഓ​ഫി​സി​ൽ പ​ണ​യം വ​ക്കാ​നെ​ത്തി​യ ഇ​യാ​ൾ സ്വ​ർ​ണം ജീ​വ​ന​ക്കാ​ര​നെ ഏ​ൽ​പ്പി​ച്ചു. പ​ണ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ സ​മ​യ​ത്ത് ജീ​വ​ന​ക്കാ​ര​ന് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് സ്വ​ർ​ണം ബാ​ങ്ക് സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പു പു​റ​ത്താ​യ​ത്. വ​ട​ക്കേ​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - A young man was arrested in the case of stealing lakhs by pawning rold gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.