പരവൂർ: ക്ഷേത്രോത്സവത്തിനിടയിൽ പരവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. പരവൂർ തെക്കുംഭാഗം തവക്കൽ മൻസിലിൽ ഷിബിലി (27)യെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: പുതിയിടം ക്ഷേത്രത്തിൽ ഒമ്പത് മാസം മുമ്പ് നടന്ന ഉത്സവത്തോടനുബന്ധിച്ച് ഗാനമേളക്കിടെ പ്രദേശവാസിയായ പ്രദീപിനെ കുത്തി പരിക്കേൽപ്പിച്ചെന്നാണ് കേസ്. കേസിൽ രണ്ട് പ്രതികളാണുളളത്. ഒന്നാം പ്രതിയാണ് ഇപ്പോൾ പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതികൾ വിദേശത്തേക്ക് കടന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പരവൂർ പൊലീസ് പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒന്നാം പ്രതി ഷിബിലി കഴിഞ്ഞദിവസം വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോൾ നെടുമ്പാശേരി എയർപോർട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ പരിശോധനകൾക്കും തെളിവെടുപ്പിനുംശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.