പരവൂർ: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടത്തിെൻറ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചതോടെ വെളിപ്പെട്ടത് ഉദ്യോഗസ്ഥതലത്തിൽ വന്ന ഗുരുതര പിഴവുകൾ. പുറ്റിങ്ങൽ മീനഭരണി ഉത്സവത്തിെൻറ സമാപനം കുറിച്ച് 2016 ഏപ്രിൽ പത്തിന് നടന്ന വെടിക്കെട്ട് മുക്കാൽ ഭാഗത്തോളം പിന്നിട്ടപ്പോഴാണ് വെളുപ്പിന് മൂന്നരയോടെ നാടിനെ പ്രകമ്പനം കൊള്ളിച്ച ഉഗ്ര സ്ഫോടനമുണ്ടായത്. 110 പേരുടെ ജീവൻ അപഹരിച്ച വൻദുരന്തത്തെ തുടർന്ന് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമീഷനാണ് ഇതെപ്പറ്റി അന്വേഷണം നടത്തിയത്.
അമിട്ടുകൾ കൈകാര്യം ചെയ്തതിലെ അശ്രദ്ധയും കൈകാര്യം ചെയ്തവരുടെ അറിവില്ലായ്മയുമാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിലേ വ്യക്തമായിരുന്നു. മാത്രമല്ല, വെടിക്കെട്ടിന് അനുമതി നൽകിയതിലെ പിഴവുകളും അന്ന് ഏറെ ചർച്ച ചെയ്തിരുന്നു. കമീഷൻ റിപ്പോർട്ടിൽ ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകൾ എണ്ണിയെണ്ണി പറയുന്നുണ്ട്.
മത്സരക്കമ്പത്തിന് വിലക്കുണ്ടായിരുന്നതിനാൽ ക്ഷേത്രത്തിെൻറ പരിസരത്തുള്ള ചിലയിടങ്ങളിലാണ് കൂടുതൽ സാധനങ്ങൾ സംഭരിച്ചിരുന്നത്. ഇതാണ് കമ്പം നടക്കുന്നതിനിടെ കമ്പത്തറയിലേക്ക് കൊണ്ടുവന്നത്. ഇത് കണ്ടെത്താനും തടയാനും പൊലീസിന് കഴിഞ്ഞില്ല. കമ്പക്കെട്ടിനായി എടുക്കേണ്ടിയിരുന്ന ഒരുവിധ മുൻകരുതലുകളും കമ്പക്കെട്ടുകാർ എടുത്തിരുന്നില്ല. പാകിയ കുറ്റികളിൽ കത്തിക്കാവുന്നതിെൻറ ഇരട്ടിയോളം അമിട്ടുകളാണ് കത്തിച്ചത്.
അപകടത്തിൽ പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഭാരവാഹികൾക്കെതിരെ നരഹത്യക്കും കമ്പക്കെട്ടിന് േപ്രാത്സാഹനം നൽകിയതിെൻറ പേരിൽ മറ്റ് ചിലർക്കെതിരെയുമാണ് കേസെടുത്തിരുന്നത്. ഡിവൈ.എസ്.പിമാരായ ആർ. ജയശങ്കർ, രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം തയാറാക്കിയ ലിസ്റ്റ് പ്രകാരം അറുപതോളം പേരിൽനിന്ന് തെളിവെടുത്തു. അപകടം നടന്നയുടൻ പ്രദേശമാകെ വിറങ്ങലിച്ചുനിൽക്കെ ഒരുസംഘം മാരകായുധങ്ങളുമായി ക്ഷേത്ര കമ്മിറ്റി ഓഫിസിലേക്ക് അതിക്രമിച്ചുകയറി ഓഫിസും ഫർണിചറുകളുമടക്കം തല്ലിത്തകർത്തിരുന്നു. ദുരന്തത്തിന് ഒരുമാസം തികഞ്ഞദിവസം ക്ഷേത്രത്തിെൻറ മൂലസ്ഥാനം ഭാഗികമായി തകർക്കപ്പെട്ടു. ഏതാനും ദിവസത്തിനുശേഷം മൂലസ്ഥാനത്തിെൻറ ശേഷിച്ചഭാഗവും തകർക്കപ്പെട്ടു.
ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമീഷൻ കമ്പം ഒരുക്കുന്നതിന് തയാറാക്കിയിരുന്ന താൽക്കാലിക ഷെഡ്, കമ്പം കത്തിച്ച സ്ഥലം, തകർന്ന കമ്പപ്പുര, ഭാഗികമായി നാശം സംഭവിച്ച വടക്കേ കമ്പപ്പുര, കളിത്തട്ടുകൾ, ക്ഷേത്ര മൂലസ്ഥാനം, സമീപത്ത വീടുകൾ എന്നിവിടങ്ങളും ക്ഷേത്രപ്പറമ്പിലേക്ക് വന്നുചേരുന്ന പാതകളും പരിശോധിക്കുകയും 2017 മാർച്ചിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
അേന്വഷണത്തിൽ ഇടപെട്ട് ഹൈകോടതി ചില പുതിയ നിർദേശങ്ങൾ നൽകിയിരുന്നു. വിശദമായ അന്വേഷണത്തിെൻറ അടിസ്ഥാനത്തിലാണ് വെടിക്കെട്ടപകടത്തിൽ ജില്ല ഭരണകൂടത്തിനും പൊലീസിനും പങ്കുണ്ടെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിച്ചേർന്നത്. അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തുന്നതെന്ന് വ്യക്തമായിട്ടും നടപടിയെടുക്കുന്നതിന് തയാറായില്ല എന്നാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.