പത്തനാപുരം: ജില്ലയിലും തമിഴ്നാട്ടിൽനിന്നുള്ള മോഷ്ടാക്കളായ കുറുവ സംഘത്തിെൻറ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്. പത്തനാപുരം നഗരമധ്യത്തിലെ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസമുണ്ടായ മോഷണ ശ്രമത്തിന് പിന്നിൽ ഇൗ സംഘമാണെന്നാണ് സംശയിക്കുന്നത്.
പുനലൂര്‍ പത്തനാപുരം പാതയില്‍ പ്രവര്‍ത്തിക്കുന്ന വിനായക ജ്വല്ലറിയിലാണ് കഴിഞ്ഞദിവസം രാത്രി മോഷണശ്രമം നടന്നത്. ഷട്ടറുകളുടെ പൂട്ടുകൾ കുത്തിത്തുറന്നു.തറയിലെ ടൈലുകള്‍ പൊളിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ച ഒന്നിന് ശേഷമാണ് മോഷണശ്രമം നടന്നതെന്ന് സി.സി കാമറ ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. പുനലൂര്‍ ഭാഗത്തുനിന്ന് വന്ന കാറിൽ രണ്ടുപേർ വന്നിറങ്ങുന്നതായും ദൃശ്യങ്ങളിലുണ്ട്.
സ്ഥാപനത്തിലെ സി.സി ക്യാമറ തുണികൾ കൊണ്ട് മറച്ചശേഷമാണ് പൂട്ട് കുത്തിപ്പൊളിച്ചിട്ടുള്ളത്. ഷട്ടറിനകത്തെ വാതിലിെൻറ പൂട്ട് പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനാല്‍തന്നെ മോഷ്ടാക്കള്‍ക്ക് ജ്വല്ലറിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കുറുവ മോഷണസംഘത്തിെൻറ സാന്നിധ്യമുള്ളതായി സൂചന ലഭിച്ചിട്ടുള്ളതായും ജാഗ്രത പാലിക്കണമെന്നും പത്തനാപുരം പൊലീസ് എസ്.എച്ച്.ഒ സുരേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.