പതിനെട്ടുകാര​​െൻറ തിരോധാനം: പൊലീസ്​–വനപാലക പരിശോധനയും വിഫലം

പത്തനാപുരം: ക​ട​ശ്ശേ​രി​യി​ലെ വ​നാ​തി​ര്‍ത്തി​യി​ല്‍നി​ന്ന്​ പ​തി​നെ​ട്ടു​കാ​ര​നെ കാ​ണാ​താ​യി​ട്ട് പ​തി​നെ​ട്ട് ദി​ന​ങ്ങ​ള്‍. പൊ​ലീ​സി​െ​ൻ​റ​യും വ​ന​പാ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന വി​ശ​ദ​പ​രി​ശോ​ധ​ന​യും വി​ഫ​ല​മാ​യ നി​ല​യി​ലാ​ണ്. പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്കു​ള​ഞ്ഞി ക​ട​ശ്ശേ​രി മു​ക്ക​ലം​പാ​ട് തെ​ക്കെ​ക്ക​ര ല​തി​ക​വി​ലാ​സ​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍^​ല​തി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ രാ​ഹു​ലി​നെ ആ​ഗ​സ്​​റ്റ്​ 19 മു​ത​ലാ​ണ് കാ​ണാ​താ​കു​ന്ന​ത്.

വൈ​കീ​ട്ട്​ സു​ഹൃ​ത്തു​ക്ക​ള്‍ക്കൊ​പ്പം ഫോ​ണി​ല്‍ വി​ഡി​യോ ഗെ​യിം ക​ളി​ച്ചി​രു​ന്ന രാ​ഹു​ല്‍ പ​േ​ത്താ​ടെ വീ​ട്ടി​ലെ​ത്തി. പു​തി​യ വീ​ടി​െ​ൻ​റ​ പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ മാ​താ​പി​താ​ക്ക​ളും രാ​ഹു​ലും സ​ഹോ​ദ​ര​ന്‍ ര​ഞ്​​ജി​ത്തും മൂ​ന്ന് വീ​ടു​ക​ളി​ലാ​യി​ട്ടാ​ണ് താ​മ​സി​ക്കു​ന്ന​ത്. പി​റ്റേ​ദി​വ​സം രാ​വി​ലെ അ​മ്മ വി​ളി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ഹു​ലി​നെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. വ​സ്ത്ര​ങ്ങ​ള്‍, ചെ​രു​പ്പു​ക​ള്‍, പ​ണം ഇ​വ​യെ​ല്ലാം വീ​ട്ടി​ല്‍ ത​ന്നെ​യു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണ്‍ മാ​ത്ര​മാ​ണ് കൊ​ണ്ടു​പോ​യി​ട്ടു​ള്ള​ത്.

സൈ​ബ​ര്‍ സെ​ല്ലി​െ​ൻ​റ അ​ന്വേ​ഷ​ണ​ത്തി​ല്‍ 20ന്​​ ​പു​ല​ര്‍ച്ചെ മൂ​ന്നി​ന​ു​ശേ​ഷം ക​ട​ശ്ശേ​രി ട​വ​ര്‍ ലൊ​ക്കേ​ഷ​നു​ള്ളി​ല്‍ ​െവ​ച്ചാ​ണ് ഫോ​ണ്‍ സ്വി​ച്ച്ഓ​ഫ് ആ​യ​തെ​ന്ന് മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​നാ​ല്‍ വ​ള​രെ ദൂ​ര​ത്തേ​ക്ക് പോ​യി കാ​ണി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ തി​ര​ച്ചി​ല്‍. വീ​ടി​ന് സ​മീ​പ​ത്തെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സ്ഥ​ല​ങ്ങ​ൾ കു​ഴി​ച്ച് നോ​ക്കി​യാ​ണ് ര​ണ്ട് ദി​വ​സ​മാ​യി പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​തോ​ടൊ​പ്പം മാ​താ​പി​താ​ക്ക​ൾ, സ​ഹോ​ദ​ര​ൻ, ബ​ന്ധു​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ, അ​യ​ൽ​വാ​സി​ക​ൾ എ​ന്നി​വ​രെ വീ​ണ്ടും ചോ​ദ്യം​ചെ​യ്തു.

ഡ്രോ​ൺ പോ​ലെ​യു​ള്ള ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യും തി​ര​ച്ചി​ലും തു​ട​രു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. മ​റ്റ് ഏ​ജ​ന്‍സി​ക​ള്‍ക്ക് അ​ന്വേ​ഷ​ണം കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ന്നു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.