നിരോധിത പുകയില ഉൽപന്നം പിടികൂടി

കൊട്ടിയം: ചാത്തന്നൂർ റേഞ്ചിലെ നെടുമ്പന ഭാഗത്ത് നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷം രൂപ വിലവരുന്ന 2000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടികൂടി. കൊല്ലം എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചതിന് വിനോദ് എന്നയാൾക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. പ്രിവന്‍റിവ് ഓഫിസർ മനു, സിവിൽ എക്‌സൈസ് ഓഫിസർമാരായ നിതിൻ, ശ്രീനാഥ്‌, അജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Prohibited tobacco product seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.