പുനലൂർ: സംസ്ഥാനത്തെ വേനൽക്കാലത്തെ ഏറ്റവും കൂടിയ ചൂട് പുനലൂരിൽ. ഞായറാഴ്ചപുനലൂരിൽ രേഖപ്പെടുത്തിയത് 38.8 ഡിഗ്രി സെൽഷ്യസ് ചൂടാണ്.
സംസ്ഥാനത്ത് കൂടിയ ചൂട് രേഖപ്പെടുത്താറുള്ള പാലക്കാടിനെയും പിന്നിലാക്കിയാണ് പുനലൂർ മുന്നിലായത്. കഴിഞ്ഞ ഒരുമാസമായി കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നു.
കഴിഞ്ഞദിവസങ്ങളിൽ 35 ഡിഗ്രിക്ക് മേൽ ചൂട് തുടങ്ങി ക്രമേണ ഇന്നലെ കൂടിയ നിലയിൽ എത്തുകയായിരുന്നു. ജില്ലയിലുടനീളം ഞായറാഴ്ച ഉച്ചസമയത്ത് പുറത്തുപോലും ഇറങ്ങാൻ പറ്റാത്ത നിലയിൽ ചൂടാണ് അനുഭവപ്പെട്ടത്.
പുനലൂർ: കടുത്ത ചൂടിൽ പുനലൂർ നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് സൂര്യതപമേറ്റു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. ദിനേശനാണ് സൂര്യാതപമേറ്റത്. ഞായറാഴ്ച ഉച്ചക്ക് ബൈക്കിൽ പുനലൂർ പട്ടണത്തിൽ പോയി മടങ്ങുകയായിരുന്നു.
കൈകൾ, കാൽ, കഴുത്ത് എന്നിവിടങ്ങളിൽ ചൂടേറ്റ് ചുവന്നു. ശരീരമാസകലം പുകച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടു. പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നിർദേശപ്രകാരം പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.