കണ്ടെയ്നർ മറിഞ്ഞു; ദേശീയപാതയിൽ ഗതാഗതം മുടങ്ങി

കോ​ട്ട​വാ​സ​ലി​ൽ ലോ​റി​യി​ൽ​നി​ന്ന്​ ക​ണ്ടെ​യ്ന​ർ മ​റി​ഞ്ഞ നി​ല​യി​ൽ

കണ്ടെയ്നർ മറിഞ്ഞു; ദേശീയപാതയിൽ ഗതാഗതം മുടങ്ങി

പു​ന​ലൂ​ർ: സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ കോ​ട്ട​വാ​സ​ലി​ൽ ലോ​റി​യി​ൽ​നി​ന്ന്​ ക​ണ്ടെ​യ്ന​ർ ഇ​ള​കി വീ​ണ​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ​നി​ന്നാ​ണ്​​ ക​ണ്ടെ​യ്ന​ർ ഇ​ള​കി പാ​ത​യു​ടെ മ​ധ്യ​ത്തി​ൽ പ​തി​ച്ച​ത്.

എ​സ് വ​ള​വ് തി​രി​ഞ്ഞ് ക​യ​റു​ന്ന​തി​നി​ട​യി​ൽ ലോ​റി​യി​ൽ​നി​ന്ന്​ ക​ണ്ടെ​യ്ന​ർ വേ​ർ​പെ​ടു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് വ​ശ​ങ്ങ​ളി​ൽ മ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​റ്റ്​ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി. വാ​ഹ​ന​ങ്ങ​ൾ ഇ​രു​വ​ശ​ത്തേ​ക്ക് ക​ട​ന്നു​പോ​കാ​ൻ ആ​കാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി യാ​ത്ര​ക്കാ​രും കു​രു​ക്കി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ണ്ട്.

രാ​ത്രി വൈ​കി​യും വ​ലി​യ ക്രെ​യി​ൻ കൊ​ണ്ടു​വ​ന്ന ക​ണ്ടെ​യ്ന​ർ പാ​ത​യി​ൽ​നി​ന്ന് മാ​റ്റാ​നു​ള്ള ശ്ര​മം രാ​ത്രി വൈ​കി​യും ന​ട​ക്കു​ക​യാ​ണ്. പു​ളി​യ​റ പൊ​ലീ​സ് ഉ​ൾ​പ്പെ​ടെ രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - Container overturns; traffic disrupted on national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.