പുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം വ്യാഴാഴ്ച സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. വേനൽക്കാലത്ത് അടച്ചിട്ടിരുന്ന പാലരുവിയിൽ ഇപ്പോൾ ആവശ്യത്തിന് വെള്ളമായി. അത്യാവശ്യ അറ്റകുറ്റപ്പണി പൂർത്തിയാക്കിയാണ് തുറക്കുന്നത്. ശേഷിക്കുന്ന ജോലി ഉടൻ പൂർത്തിയാക്കും.
പാലരുവി തുറക്കുന്നതിന് മുന്നോടിയായി തെന്മല ഡി.എഫ്.ഒ എ. ഷാനവാസ് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. ഗൈഡുകൾക്കടക്കം നിർദേശം നൽകി. പാലരുവി ജങ്ഷനിൽ നിന്ന് ഇക്കോ ടൂറിസത്തിൻറ വാഹനങ്ങളിലാണ് ആളുകളെ ഇവിടെ എത്തിച്ച് തിരികെ കൊണ്ടുപോകുന്നത്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ജലപാതത്തിലേക്ക് പ്രവേശനമെന്ന് ആര്യങ്കാവ് റെയിഞ്ച് ഓഫിസർ എസ്. സനോജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.