പുനലൂർ: സ്വകാര്യഭൂമിയിൽ നിൽക്കുന്ന നട്ടുവളർത്തിയതും അല്ലാത്തതുമായ ചന്ദനം ഉൾപ്പെടെ എല്ലാ മരങ്ങളും മുറിക്കുന്നതിന് ഭൂഉടമക്ക് അനുമതി ലഭിക്കുന്ന ബിൽ അടുത്തനിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
തെന്മലയിലെ ആർ.ആർ.ടിക്ക് അനുവദിച്ച വാഹനം ആര്യങ്കാവിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവാസ മേഖലകളിലേക്കുള്ള വനത്തിലൂടെയുള്ള റോഡുകൾ 1980 മുതൽ ഉപയോഗിക്കുന്നത് നവീകരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിന് തടസ്സമില്ല.
വനംവകുപ്പ് ബന്ധപ്പെട്ടിട്ടുണ്ടാകുന്ന പ്രശ്നങ്ങളിൽ പഞ്ചായത്ത് അധികൃതർ നൽകുന്ന നിവേദനകളും പരാതികളും പെട്ടെന്ന് മേൽ നടപടി സ്വീകരിക്കണം.
ആര്യങ്കാവ് യു.പി സ്കൂളിലേക്ക് പ്ലാന്റേഷനിലൂടെ വരുന്ന കുട്ടികൾക്ക് വന്യമൃഗങ്ങളുടെ ശല്യം ഭീഷണി ഒഴിവാക്കുന്നതിന് രാവിലെയും വൈകീട്ടും സംരക്ഷണം കൊടുക്കാൻ വനപാലകർക്ക് മന്ത്രി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.