പുനലൂർ: ശനിയാഴ്ച വൈകുന്നേരം പെയ്ത അതിശക്തമായ മഴയിൽ മലയോരമേഖലയിൽ വ്യാപകമായ നാശം. തെന്മല പഞ്ചായത്തിലെ ചാലിയക്കരയിൽ ആറ് കരകവിഞ്ഞൊഴുകി ചാലിയക്കര-കറവൂർ പാലവും റോഡും വെള്ളത്തിലായി.
കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ കുടുങ്ങി. രണ്ട് മണിക്കൂറോളം നിർത്താതെ പെയ്ത മഴയെ തുടർന്ന് പുഴ കരകവിഞ്ഞതോടെ പാലത്തിലും പ്രധാന റോഡുകളിലും വെള്ളം കയറി. ഈ സമയം എത്തിയ ബസാണ് വഴിയിൽ കുടുങ്ങിയത്. സമീപത്ത് വലിയ കാവിലെ വീടിന് നാശമുണ്ടായി. കല്ലടയാറ്റിലും വെള്ളം ക്രമാതീതമായി ഉയർന്നു.
പുനലൂർ പട്ടണത്തിലെ സ്നാനഘട്ടത്തിൽ വെള്ളം കയറി. പ്ലാച്ചേരിയിൽ ദേശീയപാതയുടെ അരികുകൾ പലയിടത്തും ഇടിഞ്ഞിട്ടുണ്ട്. രാത്രിയിലും മഴ തുടർന്നാൽ വലിയ നാശം ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.