ചെമ്മന്തൂർ സി.എസ്. ബഷീർ ജനറൽ മർച്ചന്‍റ്സിനുമുന്നിൽ യൂനിയനുകൾ കൊടികുത്തിയിരിക്കുന്നു

വ്യാപാരസ്ഥാപനത്തിന് മുന്നിൽ യൂനിയനുകളുടെ കൊടികുത്തി സമരം; പ്രവർത്തനം മുടങ്ങി

പുനലൂർ: യൂനിയനുകളുടെ കൊടികുത്തി സമരത്തിൽ വ്യാപാരസ്ഥാപനത്തിന്‍റെ പ്രവർത്തനം തടസ്സപ്പെട്ടു. പ്രമുഖ പലചരക്ക് മൊത്തവ്യാപാര കേന്ദ്രമായ ചെമ്മന്തൂരിലെ സി.എസ്. ബഷീർ ജനറൽ മർച്ചൻറ്സിന് മുന്നിലാണ് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂനിയനുകൾ സമരം തുടങ്ങിയത്. ടൗണിലെ യൂനിനുകളിലെ തൊഴിലാളികൾക്കും ജോലി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ആറുവർഷമായി സ്വന്തം തൊഴിലാളികളാണ് ജോലി ചെയ്യുന്നതെന്നും ഇതിന് ഹൈകോടതിയുടെ ഉത്തരവുണ്ടെന്നും ഉടമ സി.എസ്. ബഷീർ പറഞ്ഞു.

തൊഴിലാളികൾ കടയിലേക്ക് സാധനവുമായി വരുന്ന വണ്ടിക്കാരെയും മറ്റും തടയുകയും തന്നെയും മകനെയും ഭീഷണിപ്പെടുത്തുന്നതായും ഉടമ പറഞ്ഞു. ഹൈകോടതിയിലും പുനലൂർ ഡിവൈ.എസ്.പിക്കും പരാതി നൽകി. പുനലൂർ എസ്.എച്ച്.ഒ ബിനുവർഗീസ് സമരക്കാരുമായി ചർച്ച നടത്തി.

എന്നാൽ, യൂനിയൻ പ്രവർത്തന പരിധിയിലുള്ളതിനാൽ രണ്ടുവർഷമായി ആവശ്യപ്പെട്ടിട്ടും തൊഴിൽ നൽകാൻ ഉടമ തയാറാകാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്ന് സമരക്കാർ പറ‍യുന്നു.


Tags:    
News Summary - Trade Union strike in front of business shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.