കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടം കേസ് വിചാരണ നടപടികൾ കോടതി ഫെബ്രുവരി 17ലേക്ക് പരിഗണിക്കുന്നതിന് മാറ്റിവച്ചു. കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായി ഉള്ള പ്രാഥമിക വാദം കേൾക്കുന്നതിനാണ് കേസ് പരിഗണിക്കുന്നത്. പ്രത്യേക കോടതി പ്രവർത്തനം ആരംഭിച്ചെങ്കിലും സ്ഥിരം ജഡ്ജിയെ നിയമിച്ചിട്ടില്ല. പ്രത്യേക ചുമതല വഹിക്കുന്ന നാലാം അഡീഷണൽ ആൻഡ് ഡിസ്ട്രിക്റ്റ് (ഫാസ്റ്റ് ട്രാക്ക് ) കോടതി ജഡ്ജി എസ്. സുഭാഷ് ആണ് ബുധനാഴ്ച കേസ് പരിഗണിച്ചത്.
അറസ്റ്റ് വാറൻഡ് നിലവിലുള്ള 30ാം പ്രതി അനുരാജിന് ഹാജരാകുന്നതിന് കോടതി സമയം അനുവദിച്ചു. പ്രതിയെ ഹാജരാക്കാൻ സാവകാശം തേടി ജാമ്യക്കാർ കോടതിയിൽ ഹാജരാകുകയായിരുന്നു. 13 പ്രതികൾ അവധി അപേക്ഷ സമർപ്പിച്ചു. 43ാം പ്രതി വർക്കല സ്വദേശി വിനോദ് മരിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി.ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.