വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കുന്നിക്കോട്: പട്ടാഴി സ്വദേശിയായ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. പൂക്കുന്നിമല മനു വിലാസത്തിൽ വസന്തയുടെ മകൾ അശ്വതിയെ (15) സെപ്റ്റംബര്‍ മൂന്നിന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മാതാവ്​ പട്ടാഴി കോളൂർമുക്കിലെ ബന്ധുവീട്ടിൽ പോയ സമയത്താണ് സംഭവം. ബന്ധുവീട്ടിൽനിന്ന് ഉച്ചക്ക് രണ്ടിന്​ അമ്മയും മകളും ഫോണിൽ സംസാരിച്ചിരുന്നു. ജന്മദിനം ആയതിനാൽ മധുരപലഹാരങ്ങൾ വാങ്ങിവരണമെന്ന് അശ്വതി ആവശ്യപ്പെട്ടിരുന്നു.

വൈകീട്ട്​ നാലിന്​ അശ്വതിയെ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. അഞ്ചോടെ മാതാവ് വീട്ടിലെത്തുമ്പോഴാണ് അടുക്കളയോട് ചേർന്ന് കിടപ്പുമുറിയിൽ അശ്വതിയുടെ മൃതദേഹം കാണുന്നത്. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു.

സഹോദരൻ മനു തിരുവനന്തപുരത്തെ ഫാമിലെ ജീവനക്കാരനാണ്. അടുക്കളയില്‍ പകുതി ഉപയോഗിച്ചനിലയില്‍ ഒരു കുപ്പി ശീതളപാനീയവും ഒരു കവറിൽ ബിസ്ക്കറ്റും കണ്ടെത്തിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനസംഘവും വിരലടയാള വിദഗ്ധരും അന്നുതന്നെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പോസ്​റ്റ്​മോർട്ടത്തിനുശേഷം ആ​േറാടെയാണ് മൃതദേഹം സംസ്കരിച്ചത്‌. എം.എൽ.എക്കും കൊട്ടാരക്കര റൂറൽ എസ്.പിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

Tags:    
News Summary - Relatives complaints death of student is mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.