ശാസ്താംകോട്ട: ശാസ്താംകോട്ട ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പൊലീസിനെ അക്രമിച്ച പ്രതികൾ പിടിയിലായി. പള്ളിശേരിക്കില് കല്ലുവിളയിൽ സ്റ്റാർ ഹൗസിൽ വിജോ ജോസഫ് (32), പെരിനാട് വെള്ളിമൺ മുല്ലമംഗലം വീട്ടിൽ വാടകക്ക് താമസിക്കുന്ന പി.എസ് ശ്രീജിത്ത് (26) എന്നിവരാണ് പിടിയിലായത്. ഉത്സവത്തിന് എത്തിയ ഫ്ലോട്ട് തടഞ്ഞ പ്രതികളെ നീക്കം ചെയ്യാൻ ശ്രമിച്ച പൊലീസിനെയാണ് ആക്രമിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.
സംഘർഷ സമയത്ത് പൊലീസിനെ വിളിച്ചെന്ന് ആരോപിച്ച് യുവാവിന്റെ തല കുപ്പി കൊണ്ട് അടിച്ചു പൊട്ടിച്ച കേസിലെ പ്രതിയും പിടിയിലായി. വടക്കൻ മൈനാഗപ്പള്ളി വിജയവിലാസത്തിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളിശ്ശേരിക്കൽ പ്രീമാ ഭവനത്തിൽ പ്രതിൻരാജ് (30) ആണ് പിടിയിലായത്. തേവലക്കര സ്വദേശി നന്ദു കൃഷ്ണനാണ് ആക്രമത്തിൽ പരിക്കേറ്റത്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.