ശാസ്താംകോട്ട: പിതാവ് വാങ്ങിത്തന്ന സൈക്കിള്‍ മോഷണം പോയെന്ന ബാലെൻറ പരാതിയില്‍ മണിക്കൂറുകള്‍ക്കകം നടപടി. ശാസ്താംകോട്ട പൊലീസാണ് സൈക്കിൾ വീണ്ടെടുത്ത് നൽകിയത്. തെക്കൻ മൈനാഗപ്പള്ളി വൈഷ്ണവം വീട്ടില്‍ ടി. രാജെൻറ മകൻ ശ്രീറാമാണ് ശാസ്താംകോട്ട പൊലീസിനെ സമീപിച്ചത്.
ഈമാസം നാലിനാണ് വീടിന് പുറത്തുള്ള ചായ്പ്പിൽ സൂക്ഷിച്ചിരുന്ന സൈക്കിൾ മോഷണം പോയത്. തെൻറ സമ്പാദ്യത്തോടൊപ്പം പിതാവിെൻറ വിഹിതംകൂടി ചേർത്ത് മൂന്ന് മാസം മുമ്പ് വാങ്ങിയ പുത്തൻ സൈക്കിൾ മോഷണം പോയതോടെ ശ്രീറാം വലിയ മാനസിക വിഷമത്തിലായി. തുടർന്നാണ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ അനൂപിന് പരാതി നൽകിയത്. അദ്ദേഹം ഉടൻ തന്നെ സ്ഥലത്തെത്തി അന്വഷണം നടത്തി. കഴിഞ്ഞദിവസം മറ്റൊരു ഉദ്യോഗസ്ഥൻ വീണ്ടും സ്ഥലത്തെത്തി അന്വഷണം നടത്തുകയും സമീപവാസികളായ ചില ചെറുപ്പക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തു. ഇതിനിടയിൽ സൈക്കിൾ മൈനാഗപ്പള്ളി ആറ്റുപുറത്തുള്ള ആൾ താമസമില്ലാത്ത ഒരുവീടിന് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളതായി സ്റ്റേഷനിൽ വിവരം ലഭിച്ചു.
പൊലീസെത്തി സൈക്കിൾ സ്റ്റേഷനിൽ കൊണ്ടുവരികയും ശ്രീറാമിനെ വിളിപ്പിച്ച് സൈക്കിൾ കൈമാറുകയുമായിരുന്നു. പ്രിയപ്പെട്ട സൈക്കിള്‍ തിരികെ കിട്ടിയ സന്തോഷത്തിൽ പൊലീസ് മാമൻമാർക്ക് നന്ദി പറഞ്ഞ് ശ്രീറാം സൈക്കിളുമായി മടങ്ങി. ശാസ്താംകോട്ടയിലെ സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ശ്രീറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.