ശാസ്താംകോട്ട: ഭർതൃഗൃഹത്തിൽ മരിച്ച ബി.എ.എം.എസ് വിദ്യാർഥി വിസ്മയ ആത്മഹത്യപ്രവണതയുള്ള യുവതിയായിരുന്നെന്ന് ഭർത്താവ് കിരണിനുവേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂര്‍. പ്രത്യേക പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആത്മഹത്യയെന്നും കിരണിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ആളൂർ കോടതിയിൽ വാദിച്ചു.
വിസ്മയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ജയിലിലുള്ള ഭര്‍ത്താവ് കിരൺകുമാറിന് ജാമ്യത്തിനുവേണ്ടി ശാസ്താംകോട്ട കോടതിയിലാണ് ബി.എ. ആളൂര്‍ ഹാജരായത്. രാവിലെ 11ന് കേസ് വിളിച്ചെങ്കിലും പിന്നീട്, ഉച്ചക്ക് 12ലേക്ക് മാറ്റി. വിശദമായി എഴുതി തയാറാക്കിയ വാദമുഖങ്ങളുമായാണ് ആളൂരും സംഘവുമെത്തിയത്.
വിസ്മയക്ക് ആത്മഹത്യപ്രവണതയുണ്ടായിരുന്നെന്നും സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ള കിരൺകുമാറിനെ ജയിലില്‍ ഇടേണ്ട കാര്യമില്ലെന്നും പ്രതിഭാഗം വാദമുയര്‍ത്തി. മോേട്ടാർ വെഹിക്കിള്‍ ഇന്‍സ്പെക്ടറും സമൂഹത്തില്‍ ഉന്നതസ്ഥാനവുമുള്ള കിരണിന് ക്രിമിനല്‍ പശ്ചാത്തലമില്ല. വൈകീട്ട് ഒരുമിച്ച് ചെടിക്ക് വെള്ളമൊഴിക്കുകയും മറ്റും ചെയ്തതാണ് ഇരുവരുമെന്നും ആളൂർ വാദിച്ചു.
പ്രതിഭാഗത്തിെൻറ വാദത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യാനായര് ചോദ്യം ചെയ്തു. എഫ്.െഎ.ആറിലുള്ളത് 304 ബി പ്രകാരമുള്ള കുറ്റമാണ്. സ്ത്രീധന പീഡനമരണം വ്യക്തമാണ്. ഇതോടൊപ്പമോ ഉപരിയായോ മറ്റ് കുറ്റങ്ങളില്‍ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി കോവിഡ് ബാധിതനായി ആശുപത്രിയിലേക്ക് പോയത്.
ഈ അവസരത്തില്‍ ജാമ്യം അനുവദിക്കാന്‍ പാടില്ല. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും കൂടുതല്കുറ്റകൃത്യങ്ങളില് പ്രതി ഉള്‍പ്പെട്ടതായാണ് കാണിക്കുന്നതെന്നും പ്രോസിക്യൂഷന് വാദിച്ചു. ജാമ്യാപേക്ഷ വിധിപറയാനായി അഞ്ചിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.