ശാസ്താംകോട്ട: എക്സറേ പരിശോധനയിലൂടെ രോഗനിർണയം ആവശ്യമുള്ള രോഗികൾ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ വലയുന്നു. അപകടത്തിൽപ്പെട്ടും അല്ലാതെയും എത്തുന്ന രോഗികൾക്ക് എക്സറേ എടുക്കണമെങ്കിൽ ആശുപത്രിക്ക് പുറത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ എത്തണം. അവശരായ രോഗികളെ സ്ട്രച്ചറിൽ കിടത്തി ചുട്ടുപൊള്ളുന്ന പൊരിവെയിലിൽ ആശുപത്രിക്ക് പുറത്തേക്കുള്ള യാത്ര ദുരിതകരമാണ്. ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എക്സറേ യൂനിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു മാറ്റിയ ശേഷം പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം നടന്നു വരികയാണ്. എന്നാൽ പകരം സംവിധാനം ഏർപ്പെടാത്തതാണ് രോഗികളെ വലക്കുന്നത്.
പുതിയ കെട്ടിട നിർമ്മാണത്തിന് അല്പമെങ്കിലും ജീവൻ വച്ചതും മാസങ്ങൾക്ക് മുമ്പ് മന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനത്തെ തുടർന്നാണ്.എന്നാൽ ഒ.പി ടിക്കറ്റ് എടുക്കാനും ഡോക്ടറെ കാണാനും ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങാനുമുള്ള ടോക്കൺ സംവിധാനം മാത്രമാണ് മെച്ചപ്പെട്ടതെന്ന് രോഗികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.