കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഫോം 12ഡി വഴി ആബ്സെന്റി വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഇതുവരെ വിനിയോഗിച്ചത് 718 പേര്. 85 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരിലെ 7563 പേര്‍ക്കാണ് കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ഫോം 12ഡി പോസ്റ്റല്‍ ബാലറ്റിന് അനുമതി ലഭിച്ചത്. ആദ്യഘട്ട ‘വീട്ടില്‍ വോട്ട്’ 19 വരെയും രണ്ടാം ഘട്ടം 20 മുതല്‍ 24 വരെയുമാണ്. രണ്ടു ദിവസം പിന്നിടുമ്പോള്‍ 718 പേരാണ് സംവിധാനം പ്രയോജനപ്പെടുത്തിയത്.
85 വയസ് കഴിഞ്ഞവരിലെ പോസ്റ്റല്‍വോട്ട് അനുമതിയുള്ള 5308 പേരില്‍ 457 പേര് വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തില്‍ 2256 പേര്‍ക്ക് അനുമതിയുള്ളതില്‍ 261 പേര് ഇതുവരെ വോട്ട് ചെയ്തു.
അവശ്യ സര്‍വീസുകളില്‍ 1884 പേര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് അനുമതിയുള്ളത് . എല്ലാവരും സമ്മതിദാന അവകാശം രേഖപ്പെടുത്തി എന്ന് ഉറപ്പാക്കുന്നതിന് കൂടിയാണ് വീട്ടിൽ വോട്ട് ഫോം 12 ഡി പോസ്റ്റല്‍ ബാലറ്റ് വഴി സാധ്യമാക്കുന്നത്. രണ്ടുഘട്ടമായി ആബ്സെന്റി വോട്ടര്‍മാരുടെയെല്ലാം വോട്ട് രേഖപ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.