കൊല്ലം: സംസ്കാരത്തിന്റെ വൈവിധ്യം ഉൾക്കൊള്ളാൻ വിദ്യാഭ്യാസം കൊണ്ട് കഴിയണമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയുടെ പ്രഥമ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സമൂഹത്തിൽ അരികുവത്കരിക്കപെട്ടവരിലേക്കും വിദ്യാഭ്യാസം എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, വൈസ് ചാൻസലർ പി.എം. മുബാറക് പാഷ, യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ, സിൻഡിക്കേറ്റ് മെംബർമാരായ ഡോ. കെ. ശ്രീവത്സൻ, ഡോ. ടി.എം. വിജയൻ, കെ. അനുശ്രീ, ഫിനാൻസ് ഓഫിസർ എം.എസ്. ശരണ്യ, ഹെഡ് ഓഫ് സ്കൂൾമാരായ ഡോ. ബിനോ ജോയ്, ഡോ. സോഫിയ രാജൻ, രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരൻ, സംഘാടക സമിതി ജനറൽ കൺവീനർ ബിജു കെ. മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.