കൊല്ലം: സ്വകാര്യ തൊഴില്‍മേഖലയില്‍ കൂടുതൽ തൊഴിലവസരങ്ങൾ എന്ന ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്റെ രജിസ്ട്രേഷൻ കാമ്പയിൻ. അഭ്യസ്തവിദ്യരും കുറഞ്ഞത് പ്ലസ് ടു യോഗ്യരുമായ തൊഴിലന്വേഷകരെ മിഷന്റെ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യിച്ച് തൊഴിൽസജ്ജരാക്കാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
തൊഴിൽ അന്വേഷകരെയും തൊഴിൽദാതാക്കളെയും പരസ്പരം ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഡി.ഡബ്ല്യു.എം.എസ്. തൊഴിൽ സംരംഭകർക്കും തൊഴിൽ ദാതാക്കൾക്കും ഒരുപോലെ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാം. ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടക്കുന്ന കാമ്പയിൻ യുവജനക്ഷേമബോര്‍ഡിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് നടത്തുന്നത്.
ജില്ലയിൽ ഏകദേശം അഞ്ചുലക്ഷത്തോളം തൊഴിലന്വേഷകർ ഉണ്ടെന്നാണ് കുടുംബശ്രീ സർവേയിലെ കണ്ടെത്തൽ. ഇതുവരെ 117667 പേരാണ് ഡി.ഡബ്ല്യു.എം.എസ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന 18നും 59നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകര്‍ക്ക് യോഗ്യത, സ്കില്‍ എന്നിവയുടെ അടിസ്ഥാനത്തിൽ താല്പര്യമുള്ളവ തെരഞ്ഞെടുക്കാം.
തൊഴിൽദാതാക്കളായി അയ്യായിരത്തോളം തൊഴിൽസംരംഭകർ ഡി.ഡബ്ല്യു.എം.എസില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊഴില്‍ദാതാവ് അവര്‍ക്കനുയോജ്യമായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്ത് അഭിമുഖത്തിനുള്ള അവസരം നൽകുന്നു. തൊഴിൽ ആവശ്യമുള്ളവർക്ക് ഡി.ഡബ്ല്യു.എം.എസ് വെബ്സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.