കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട െട്രയിനില്‍നിന്ന് യുവതിയുടെ മാല മോഷണം പോയി. ആലപ്പുഴ സ്വദേശി ആതിര ദേവാനന്ദിെൻറ മൂന്ന് പവന് വരുന്ന മാലയാണ് മോഷണം പോയത്.
മോഷ്ടാവ് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ ട്രെയിനിലാണ് മോഷണം നടന്നത്. ആലപ്പുഴയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന ആതിര ഉറങ്ങുന്നതിനിടയിലാണ് മാല മോഷ്ടാവ് തട്ടിയെടുത്തത്. ഇവര്‍ ഉടനെ ഉണര്‍ന്ന് ബഹളം െവച്ചെങ്കിലും മോഷ്ടാവ് ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. റെയില്‍വേ പൊലീസും ആര്.പി.എഫും റെയില്‍വേ ജീവനക്കാരും നോക്കിനില്‍ക്കേ നടന്ന മോഷണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ േമാഷ്ടാവിനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി റെയില്‍വേ പൊലീസും ആര്.പി.എഫും അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.