ഇരവിപുരം: മയ്യനാട് മുക്കം തീരത്ത് യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിൽ ഒരാൾക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ പൊഴിക്കര സ്വദേശിയായ യാക്കൂബ് ഖാനാണ് കുത്തേറ്റത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. മയ്യനാട് മുക്കം കാക്കൻറഴികം വീട്ടില്‍ അലി അക്ബര്‍ (32- അന്‍വർ), മുക്കം കോരമംഗലം തൊടിയില്‍ ജാഫര്‍ഖാന്‍ മന്‍സിലില്‍ ജാഫര്‍ഖാന്‍ (37) എന്നിവരാണ് പൊലീസ് പിടിയിലായത്.
യാക്കൂബിനെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തിനെയും ഇവര്‍ പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ യാക്കൂബ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കേസിലെ മുഖ്യ പ്രതിയായ അലി അക്ബര്‍ കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ വധശ്രമ കേസില്‍ പ്രതിയാണ്.
ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജെ. ജയേഷ്, എസ്. അനൂരൂപ, സി. ആൻറണി, ടി. സുനില്‍കുമാര്‍, സി.പി.ഒമാരായ പ്രമോദ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.