ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത

പടിയിറങ്ങിയിട്ട് മൂന്ന്​ പതിറ്റാണ്ട്; പഴയ മുറിതേടി ചീഫ് സെക്രട്ടറി

കൊല്ലം: 33 വർഷം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത സര്‍വിസ് ജീവിതത്തിലെ തുടക്കനാളുകളില്‍ ഉപയോഗിച്ചിരുന്ന മുറി മറന്നില്ല. കൊല്ലം കലക്‌ടറേറ്റിലെ കലക്ടറുടെ പഴയ ചേംബറിന് സമീപത്തെ മുറിയില്‍ അദ്ദേഹം വീണ്ടുമെത്തി.

'ഇതായിരുന്നു എ​െൻറ മുറി' എന്നദ്ദേഹം സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഉൾപ്പെടെ തന്നെ അനുഗമിച്ച ഉദ്യോഗസ്ഥരോട് പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. അസി. കലക്ടര്‍ ട്രെയിനിയായാണ് 1987ല്‍ അദ്ദേഹം കൊല്ലത്തുവന്നത്. സി.വി. ആനന്ദബോസ് ആയിരുന്നു ജില്ല കലക്ടര്‍. പിന്നീട് അദ്ദേഹം മാറിയപ്പോള്‍ നീലഗംഗാധരന്‍ എത്തി. ഇവരുടെ കൂടെയാണ് സര്‍വിസിെൻറ തുടക്കനാളുകളില്‍ ജോലി ചെയ്തിരുന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

അന്ന് കലക്‌ടറേറ്റിലെ ക്ലര്‍ക്ക് ആയിരുന്ന ഇന്നത്തെ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുമീതന്‍പിള്ളയോട് അന്നത്തെ എ.ഡി.എം അബ്​ദുല്‍ ലത്തീഫിനെക്കുറിച്ച് ചീഫ് സെക്രട്ടറി ചോദിച്ചു. അന്ന് ക്ലര്‍ക്കായിരുന്ന ഫ്രാന്‍സിസ് ബോര്‍ജിയയെയും ചീഫ് സെക്രട്ടറി ഓര്‍ത്തു. കലക്ടറുടെ പഴയ ചേംബറും ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചു. കൊല്ലം ​െറസ്​റ്റ് ഹൗസിലെത്തി ഉച്ചഭക്ഷണത്തിനുശേഷം അന്ന് താമസിച്ചിരുന്ന മുറിക്ക് മുന്നില്‍നിന്ന്​ ഫോട്ടോ എടുത്തശേഷമാണ് ചീഫ് സെക്രട്ടറി മടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.