പുനലൂർ: ആര്യങ്കാവ് പാലരുവി റോഡിനോട് ചേർന്ന് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. പാലരുവി കടുവപ്പാറ ഗേറ്റിന് സമീപം പ്ലാത്തറ വീട്ടിൽ ജോസഫിന്റെ കൃഷിയിടത്തിലാണ് ചൊവ്വാഴ്ച രാവിലെ ആറോടെ മോഴയാന എത്തിയത്. തെങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. പ്ലാവിലെ ചക്കകൾ അകത്താക്കിയ ശേഷമാണ് മറ്റ് കൃഷികൾ നശിപ്പിച്ചത്. പ്രഭാതസവാരിക്ക് എത്തിയവർ ആനയെ കണ്ടതോടെ ബഹളമുണ്ടാക്കി വനത്തിലേക്ക് തുരത്തി. ആനയുടെ നിരന്തരം ശല്യം ഉണ്ടാകുന്ന ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.